SignIn
Kerala Kaumudi Online
Friday, 26 April 2024 1.14 PM IST

സാന്ത്വന പരിചരണം ഒരു സംസ്ക്കാരമായി വളർന്നുവരണം: മന്ത്രി ദേവർകോവിൽ

paliative
ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സാഗർ കിനാരെ ' ഉദ്ഘാടനം ചെയ്യാനെത്തിയ തുറമുഖ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ ചടങ്ങിനെത്തിയവരുമായി സംസാരിക്കുന്നു.

കോഴിക്കോട് : സാന്ത്വന പരിചരണം ഒരു സംസ്ക്കാരമായി വളർന്നു വരണമെന്ന് തുറമുഖ പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ. കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ ദേശീയ പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'സാഗർ കിനാരെ ' കോഴിക്കോട് ബീച്ച് ഓപ്പൺ സ്റ്റേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വീടുകളിൽ കിടപ്പിലാകുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ രോഗീപരിചരണം ബന്ധുക്കളുടെ മാത്രമല്ല സമൂഹത്തിന്റെ കൂടി കടമയാണെന്നും മന്ത്രി പറഞ്ഞു. രോഗാവസ്ഥയിലും ഒറ്റപ്പെടലിലും കഴിയുന്നവർക്ക് അതിന് മുമ്പ് ജീവിച്ച അന്തസോടെയുള്ള അവസ്ഥ ഒരുക്കാനാണ് പാലിയേറ്റീവ് പ്രസ്ഥാനങ്ങൾ ശ്രമിക്കുന്നതെന്നും അതുവഴി ജീവിതാവസാനം വരെ ആത്മാഭിമാനത്തോടെ ജീവിക്കാൻ അവർക്ക് സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു വീട്ടിൽ ഒരു വളണ്ടിയർ എന്ന മുദ്രാവാക്യം പ്രാബല്യത്തിൽ വരുത്താൻ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വിവിധ പാലിയേറ്റീവ് യൂണിറ്റുകൾക്കും പാലിയേറ്റീവ് പ്രവർത്തകർക്കുള്ള ഉപഹാരവും ചടങ്ങിൽ മന്ത്രി കൈമാറി.
ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി.പി മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ.എ ശശികുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കോർപ്പറേഷൻ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ പി.കെ നാസർ, പി ദിവാകരൻ, കൗൺസിലർ ഡോ.അജിത, ഡോ.സുരേഷ് കുമാർ, ഡോ. ദീപ തുടങ്ങിയവർ പ്രസംഗിച്ചു.
കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഡോ. എസ്. ജയശ്രീ സ്വാഗതവും കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി നന്ദിയും പറഞ്ഞു. പരിപാടിയിൽ എത്തിച്ചേർന്ന മുഴുവൻ കിടപ്പു രോഗികൾക്കും നഗരസഭയുടെ ഉപഹാരവും കൈമാറി. തുടർന്ന് വിവിധ കലാപരിപാടികളും നാടൻപാട്ട് അവതരണവും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.