പെരിന്തൽമണ്ണ: ബി.ആർ.സിയിൽ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ശാസ്ത്രപഥം ദ്വിദിന റെസിഡൻഷ്യൽ പരിശീലനം പെരിന്തൽമണ്ണ മെട്രോ റീജൻസിയിൽ സമാപിച്ചു. ശിൽപ്പശാല എസ്.എസ്.കെ പ്രൊജക്ട് മുൻ മലപ്പുറം ജില്ല ഓഫീസർ എൻ.നാസർ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബി.പി.സി വി.എൻ ജയൻ കോഴ്സ് ബ്രീഫിംഗ് നടത്തി.രണ്ട് ദിവസത്തെ പരിശീലനത്തിൽ വിവിധ സെഷനുകൾ സി.ടി. ശ്രീജ, എം.പി. സുനിൽ കുമാർ, ഫെബിൻ ആലിക്കൽ, കെ.അബ്ദുൾ കരീം, എം.റീഷ്മ, സി.കെ സജിന, നിമിഷാദാസ്, ടി.പി അനിൽ എന്നിവർ നേതൃത്വം നൽകി.ആദ്യദിനം മലപ്പുറം ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം.പി. നാരായണനുണ്ണി, ഡയറ്റ് സീനിയർ ലക്ച്ചറർ ടി.എഫ് ജോയ് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |