നിലമ്പൂർ: അമൽ കോളേജ് അറബി വിഭാഗം യുണൈറ്റഡ് നാഷൻസ് അക്കാദമിക് ഇംപാക്ടിന്റെ സഹകരണത്തോടെ അക്കാദമി ഓഫ് എക്സലൻസുമായി സഹകരിച്ച് ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അറബി ഭാഷ സംസ്‌കാരങ്ങളുടെ സങ്കേതം എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സുഡാനിൽ നിന്നുള്ള ഡോ ഉസാമ സഈദ് അഹമദ് മുഹമ്മദ് അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.
ഭാഷകളിലടങ്ങിയ മഹത്തായ സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയടക്കം പഠിപ്പിക്കപ്പെടുമ്പോൾ മാത്രമെ ഭാഷാപഠനം ഫലവത്താകൂവെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. അറബി വിഭാഗം മേധാവി ഡോ സി.എച്ച്.അലി ജാഫർ അദ്ധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ഡോ.ടി.വി.സകരിയ്യ, പ്രഫ.പി.കെ. നൂറുദ്ധീൻ, ഡോ.പി.എം.അബ്ദുൽ സാക്കിർ, ഡോ.എൻ.ഷിഹാബുദ്ധീൻ, ഡോ.കെ.പി.ഷഹ്ല, മുനീർ അഗ്രഗാമി, കെ.പി.സാലിം, വിഷയങ്ങളവതരിപ്പിച്ചു. ആയിശ മുനീബ്, ഹന്ന, സി.കെ നിഹാല, കെ.അനസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |