മൂന്നാർ: ഗ്യാപ്പ് റോഡിൽ ടുന്ന വാഹനത്തിലെ യുവാക്കളുടെ അഭ്യാസപ്രകടനം തുടർക്കഥയാകുന്നു. ഇന്നലെ രാവിലെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ ഗ്യാപ് റോഡിലായിരുന്നു യുവാക്കളുടെ അഭ്യാസ പ്രകടനം. തമിഴ്നാട് സ്വദേശികളായ യുവാക്കൾ രണ്ടു വാഹനങ്ങളിലായി ശരീരം പുറത്തിട്ട് അപകടരമായ വിധത്തിലാണ് അഭ്യാസപ്രകടനം നടത്തി യാത്ര ചെയ്തത്.മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അമിത വേഗത്തിൽ പോയ വാഹനത്തിലായിരുന്നു യുവാക്കളുടെ അഭ്യാസം. രണ്ടു വാഹനങ്ങളിലുമായി ഒൻപതു യുവാക്കളുണ്ടായിരുന്നു. വാഹനങ്ങളുടെ നമ്പർ സഹിതമുള്ള ചിത്രങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇരു വാഹനങ്ങളുടെയും ഉടമകൾക്ക് ഉടൻ നോട്ടീസ് അയയ്ക്കുമെന്നും നിയമ നടപടികൾ സ്വീകരിക്കുമെന്നും വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.കഴിഞ്ഞ 6 മാസത്തിനിടയിൽ മൂന്നാർ മേഖലയിൽ സമാന രീതിയിൽ ശരീരം പുറത്തിട്ട് അപകടകരമായ വിധത്തിൽ യാത്ര ചെയ്ത പന്ത്രണ്ടിലധികം വാഹനങ്ങൾക്കെതിരെ വാഹന വകുപ്പ് നടപടികൾ എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |