മലപ്പുറം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ദുരിതബാധിതരെ സഹായിക്കാനായി തനിക്ക് എൽ.കെ.ജി മുതൽ ലഭിച്ച സ്കോളർഷിപ്പുകൾ സ്വരൂക്കൂട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പാതാക്കര എ.യു.പി. സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ നഹ്ദിയ. ഈയിനത്തിൽ കൈവശമുള്ള 5,200 രൂപയും സഹോദരനും താഴെക്കോട് പി.ടി.എം.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് റിസ്വാന്റെ സ്കോളർഷിപ്പ് തുകയായ 4,800 രൂപയും ചേർത്ത് ആകെ 10,000 രൂപയുടെ ഡ്രാഫ്റ്റ് കളക്ടറേറ്റിലെത്തി നഹ്ദിയ ജില്ലാ കളക്ടർ വി.ആർ.വിനോദിന് കൈമാറി. പെരിന്തൽമണ്ണ പൊന്നിയാകുർശ്ശി സ്വദേശി കിഴിശ്ശേരിമണ്ണിൽ ഹംസ-സക്കീന ദമ്പതികളുടെ മക്കളാണ് ഇരുവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |