മലപ്പുറം: കാലവർഷക്കെടുതിയിലും വന്യജീവി ആക്രമണങ്ങളിലും വിളനാശം
സംഭവിച്ച കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് എൻ.സി.പി.എസ്
ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. വാഴക്കാട് പഞ്ചായത്തിൽ നിന്ന് മൊയ്തു പൊന്നാടിന്റെ നേതൃത്വത്തിൽ പാർട്ടിയിൽ ചേർന്നവർക്ക് യോഗത്തിൽ സ്വീകരണം നൽകി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി.രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു.
മലയിൽ പ്രഭാകരൻ, പരുന്തൻ നൗഷാദ്, പി.കുട്ടിയാമു, ഷെബിൻ തൂത,
മുഹമ്മദലി ശിഹാബ്, സദാശിവൻ, സി. പ്രേമദാസ്, വി.വി. ഫൈസൽ, രാജൻ
പണിക്കർ, ഷാജി മഞ്ചേരി, സക്കറിയ തോരപ്പ, അനിൽ ചുണ്ടക്കാടൻ
എന്നിവർ പ്രസംഗിച്ചു. സി.പി.രാധാകൃഷ്ണൻ സ്വാഗതവും, ഉമ്മളത്ത്
ഗോപാലൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |