മലപ്പുറം : രാജ്യത്തിന്റെ യശസ് ലോകത്തിന് മുമ്പിൽ തുറന്ന് കാട്ടിയ കാർഗിൽ വിജയ് ദിവസിന്റെ സ്മരണാർത്ഥം മലപ്പുറം കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ അനുസ്മരണ യോഗവും പ്രതിജ്ഞയും സംഘടിപ്പിച്ചു . വീര മൃത്യു വരിച്ച ഇന്ത്യൻ ജവാൻമാരുടെ പാവനസ്മരണക്ക് മുമ്പിൽ മെഴുകുതിരികൾ കത്തിച്ച് ആദരാഞ്ജലികൾ അർപ്പിച്ചു . പ്രോഗ്രാം ഓഫീസർ മൊയ്തീൻ കുട്ടി കല്ലറ അനുസ്മരണം നടത്തി. പ്രോഗ്രാം ഓഫീസർ ടി.കെ. സാജിറ , വളണ്ടിയർ സെക്രട്ടറിയായ ആദിത്യ , ഹിബ ഷിറിൻ , ആയിഷ നിയ , മുഹമ്മദ് ഷമീറലി എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |