കെ ടെറ്റ് ഹരജിയിലെ പിഴവുകൾ തിരുത്താൻ ഗവർണർ ഇടപെടണം:  എൻ.ടി.യു

Monday 11 May 2026 12:02 AM IST
d

മലപ്പുറം:അദ്ധ്യാപക നിയമനത്തിന് ടെറ്റ് യോഗ്യത നിർബന്ധമാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച പുനഃ പരിശോധനാ ഹർജിയിലെ പിഴവുകൾ തിരുത്താൻ ഗവർണറുടെ അടിയന്തര ഇടപെടൽ വേണമെന്ന് എൻ.ടി.യു ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എ.വി. ഹരീഷ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ. പി. അനിൽകുമാർ, ട്രഷറർ ഡോ. പി.കെ. അഭിലാഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.എസ്. വിജയൻ, സി. റിജേഷ്, എച്ച്.എസ്.എസ് കൺവീനർ കെ.ആർ. രജനി,ജില്ലാ സമിതി അംഗം വി. സുധീർ എന്നിവർ സംസാരിച്ചു.