ക്യാമ്പ് സമാപിച്ചു

Friday 22 May 2026 12:03 AM IST
ബാലസംഘം എടക്കര ഏരിയാ ഹാപ്പിനസ് ഫെസ്റ്റ് ലീഡേഴ്സ് ക്യാമ്പ് വഴിക്കടവ് പൂവ്വത്തിപൊയിലിൽ സംസ്ഥാന ജോയിന്റ് കൺവീനർ സി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

എടക്കര: ബാലസംഘം എടക്കര ഏരിയാ ഹാപ്പിനസ് ഫെസ്റ്റ് ലീഡേഴ്സ് ക്യാമ്പ് വഴിക്കടവ് പൂവ്വത്തിപൊയിലിൽ സമാപിച്ചു. വിവിധ സെഷനുകളിലായി പാട്ടും പറച്ചിലും, കളികൾ, വീഡിയോ പ്രദർശനം, കലാപരിപാടി, നാടൻപാട്ട് അവതരണം നടന്നു. ബാലസംഘം സംസ്ഥാന ജോയിന്റ് കൺവീനർ സി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബാലസംഘം എടക്കര ഏരിയ പ്രസിഡന്റ് അനന്ദു അദ്ധ്യക്ഷനായി. ബാലസംഘം സംസ്ഥാന അക്കാദമിക്ക് കമ്മിറ്റി അംഗം വിനായക് പ്രസാദ്, ബാലസംഘം എടക്കര ഏരിയാ സെക്രട്ടറി ദിയ കൃഷ്ണ, അഡ്വ.യു.ഗിരീഷ് കുമാർ, സി.എസ്.സുരേഷ്, ഷറഫുദ്ധീൻ മണിമൂളി, എം.ടി.അലി, പി.ടി.ഉഷ, കെ.സി.പ്രസന്നൻ, എം.കെ.രവി, ഉമ്മുഹബീബ സംസാരിച്ചു.