സോളാർ ലൈറ്റുകൾ സ്ഥാപിച്ചു

Thursday 04 June 2026 12:42 AM IST
കൊണ്ടോട്ടി നഗരസഭയുടെ സോളാർ ലൈറ്റ് സ്ഥാപിക്കൽ പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർമാൻ യു.കെ.മമ്മദിശ ഉദ്ഘാടനം ചെയ്യുന്നു.

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരസഭാ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന സോളാർ ലൈറ്റ് സ്ഥാപിക്കൽ പദ്ധതിയുടെ സ്വിച്ച് ഓൺ കർമ്മം നഗരസഭ ചെയർമാൻ യു.കെ.മമ്മദിശ നിർവഹിച്ചു. ആദ്യഘട്ടത്തിൽ നഗരസഭയുടെ വിവിധ വാർഡുകളിൽ സ്ഥാപിച്ച ലൈറ്റുകൾ ഇതോടെ മിഴിതുറക്കും. എസ്.സി നഗറുകളിൽ സ്ഥാപിക്കുന്ന സോളാർ ലൈറ്റുകൾക്ക് ആവശ്യമായ സാദ്ധ്യതാ പഠനത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രധാനമായും കെ.എസ്.ഇ.ബി ലൈനുകൾ ഇല്ലാത്ത തെരുവുകളിലും ഇടവഴികളിലുമാണ് സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നത്. രാത്രിയിൽ ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളുന്ന തുറക്കൽ എയർപോർട്ട് ലിങ്ക് റോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇത് വളരെ ഉപകാരപ്രദമാകുമെന്ന് നഗരസഭ ചെയർമാൻ അറിയിച്ചു.