പൊന്നാനി: മതവിശ്വാസങ്ങളല്ല മറിച്ച് മാനവികത ഉൾകൊള്ളുന്ന വിശ്വപൗരനാവാനാണ് ശ്രമിക്കേണ്ടതെന്ന് സാഹിത്യകാരൻ
പി . സുരേന്ദ്രൻ പറഞ്ഞു. വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലെ എസ്.എസ്.എൽ.സി , പ്ലസ് ടു പരീക്ഷകളിലെ വിജയികളെ അനുമോദിക്കുന്ന ചടങ്ങും വിദ്യാഭ്യാസ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അദ്ധ്യക്ഷത വഹിച്ചു. ജലച്ഛായ ചിത്രകാരൻ പി.സി.ജയന്തൻ, റോബോട്ട് നിർമ്മിച്ച് ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ മുഹമ്മദ് ഫാദിലിനേയും ഉപഹാരം നൽകി അനുമോദിച്ചു . ഡോ : കെ.എം. ജയശ്രീ , പൊന്നാനി വിദ്യാഭ്യാസ ഉപജില്ല ഓഫീസർ ഷോജ, വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , ഷരീഫ മുഹമ്മദ് , സെക്രട്ടറി കെ. കെ . രാജൻ തുടങ്ങിയവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |