മലപ്പുറം: കുടുംബശ്രീ ഭക്ഷ്യ വിപണന മേള ഉമ്മാന്റെ വടക്കിനി ഇന്നുമുതൽ 30 വരെ മലപ്പുറം ടൗൺഹാളിൽ നടക്കും. രാവിലെ 11ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്യും. ഒമ്പത് കൗണ്ടറുകളിലായി വിവിധതരം സ്നാക്സ്, ബിരിയാണി, ചിക്കൻ വിഭവങ്ങൾ, ദോശകൾ, കേക്കുകൾ തുടങ്ങിയവയുണ്ടാകും. കൂടാതെ കുടുംബശ്രീ യൂണിറ്റുകൾക്കായി പായസ മത്സരം, ഇല വിഭവങ്ങൾ, പഴവിഭവങ്ങൾ, പലഹാരങ്ങൾ, കേക്ക് നിർമ്മാണം തുടങ്ങിയ മത്സരങ്ങളും നടത്തും. ഭക്ഷണ വിഭവങ്ങൾ ഉച്ചയ്ക്ക് 12 മുതൽ രാത്രി ഒമ്പത് വരെ ലഭ്യമാവും. ആരോഗ്യകരമായ ഭക്ഷണം നാടൻ രുചിയിൽ മേളയിൽലഭിക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |