മലപ്പുറം: സി.പി.എം 23–ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ഡിസംബർ 27, 28, 29 തീയതികളിൽ തിരൂരിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിൽ പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ പങ്കെടുക്കും. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ. ശ്രീമതി, ഇ.പി. ജയരാജൻ, എളമരം കരീം, കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബിജോൺ, ടി.പി. രാമകൃഷ്ണൻ എന്നിവരും പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |