മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ കമ്മിറ്റിയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം മണ്ഡലങ്ങളിലെ പ്രതിനിധികൾക്കായി നടത്തുന്ന മേഖലാ സമ്മേളനം നാളെ വൈകിട്ട് നാലിന് പട്ടിക്കാട് ജാമിഅ നൂരിയ്യ കാമ്പസിൽ നടക്കും. നാനൂറ് മഹല്ലുകളിൽ നിന്ന് തിരഞ്ഞടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. സമസ്ത കേന്ദ്ര മുഷാവറ അംഗം കരിമ്പനയ്ക്കൽ ഹൈദർ ഫൈസി പതാക ഉയർത്തും. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. ഏലംകുളം ബാപ്പു മുസ്ലിയാർ അദ്ധ്യക്ഷനാകും.
സമസ്ത ജില്ലാ പ്രസിഡന്റ് എം.ടി അബ്ദുള്ള മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |