പെരിന്തൽമണ്ണ: 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് യുദ്ധത്തിൽ പങ്കെടുത്ത മങ്കട ഗ്രാമപഞ്ചായത്തിലെ സൈനികരെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പി.കെ.ഓഡിറ്റോറിയത്തിൽ വച്ച് ആദരിക്കും. യുദ്ധത്തിൽ പങ്കെടുത്ത 15 പേരാണ് മങ്കട പഞ്ചായത്തിലുള്ളത്. സൈനിക സേവനത്തിന് തയ്യാറെടുക്കുന്ന പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്നതിന് വേണ്ടിയാണ് യുദ്ധത്തിൽ സ്തുത്യർഹമായ സേവനം നടത്തിയ ഇവരെ ആദരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എ.കരീം, മറ്റു ജനപ്രതിനിധികൾ സംബന്ധിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.അസ്ഗറലി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |