വള്ളിക്കുന്ന്: കെറെയിൽ പദ്ധതി കേരളത്തെ നെടുകെ മുറിക്കുന്നതും പദ്ധതിയുടെ ഗുണത്തേക്കാളേറെ ദോശം വരുത്തി വയ്ക്കുന്നതും കേരളം പോലുള്ള ചെറിയ സംസ്ഥാനത്തിന് അനാവശ്യവുമായതിനാൽ ഉപേക്ഷിക്കണമെന്ന് വള്ളിക്കുന്ന് പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു. തീരദേശത്തിന് സമാന്തരമായി നീണ്ടുകിടക്കുന്ന കേരളത്തിൽ നിലവിലുള്ള റെയിലിനോട് ചേർന്ന് വൻ മതിൽ നിർമ്മിക്കുന്നത് മൊത്തം കേരള തീരദേശത്തെ പ്രതികൂലമായി ബാധിക്കും. ഈമാസം 18ന് നടക്കുന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ തീരുമാനിച്ചു. സി.ഉണ്ണിമൊയ്തു അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കൺവീനർ പി.പി അബ്ദുൽ റഹ്മാൻ, കെ.പി.മുഹമ്മദ്, പി.ഐ.വിരേന്ദ്രകുമാർ, നിസാർ കുന്നുമ്മൽ, സി.പി.മുഹമ്മദ് കുട്ടി ഹാജി, ഷാജി തോട്ടത്തിൽ, കെ.പി.ആസിഫ് മശ്ഹൂദ്, പ്രഭകുമാർ, നിസാർ ചോനാരി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |