വണ്ടൂർ:21കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവാലി രവിമംഗലം സ്വദേശി കൂറ്റഞ്ചേരി രതീഷിനെയാണ് (32) എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തത്. വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് രണ്ടിൽ കൂടുതൽ തവണ പീഡിപ്പിക്കപ്പെട്ട വിവരം യുവതി വെളിപ്പെടുത്തുന്നത്. കഴിഞ്ഞ നാലിന് സ്വന്തം വീട്ടിൽ വച്ചും അതിനു മുൻപ് മറ്റിടങ്ങളിൽ വച്ചുമാണ് പീഡിപ്പിക്കപ്പെട്ടതെന്നും പരാതിയിലുണ്ട്. വിവാഹിതനായ പ്രതി ടാപ്പിംഗ് തൊഴിലാളിയാണ്. പകൽസമയങ്ങളിലായിരുന്നു പീഡനം. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |