തിരൂരങ്ങാടി: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ചെറുമുക്ക് ആമ്പൽ പാടത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആമ്പൽപ്പൂക്കൾ പറിക്കാനും ചിത്രങ്ങൾ പകർത്താനുമായി വിവിധ ജില്ലകളിൽ നിന്നായി ദിനംപ്രതി നൂറുകണക്കിനാളുകൾ ആമ്പൽപ്പാടത്ത് സന്ദർശകരായി എത്താറുണ്ട്. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് വരും ദിവസങ്ങളിൽ ഇവിടെ ശക്തമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഇപ്പോൾ കൃഷിക്കായി നിലമൊരുക്കുന്ന സമയമാണ്. കഴിഞ്ഞ കൊവിഡ് സമയത്തും തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താനൂർ പൊലീസിന്റെയും ആരോഗ്യ വകുപ്പ് നന്നമ്പ്ര സെക്ടർ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഇവിടെ കർശന പരിശോധനയും നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾ കുട്ടികളുമായി ഇവിടങ്ങളിൽ സഞ്ചരിക്കുന്നതടക്കം ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |