SignIn
Kerala Kaumudi Online
Thursday, 19 September 2024 1.32 PM IST

വിദ്യാർത്ഥിയ്‌ക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം

Increase Font Size Decrease Font Size Print Page
d
എടവണ്ണ പൊലീസ് ആശുപത്രിയിലെത്തി വിദ്യാർത്ഥിയുടെ മൊഴിയെടുക്കുന്നു

വണ്ടൂർ: തിരുവാലി ഹിക്മിയ്യ സയൻസ് കോളേജിലെ വിദ്യാർത്ഥിയ്‌ക്കെതിരെ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വിദ്യാർത്ഥി പത്തപ്പിരിയം സ്വദേശി വി.പി അർഷാദിനെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടമായി എത്തി മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി പറഞ്ഞു. കോളേജിലെ ബി.കോം ആദ്യ വർഷ വിദ്യാർത്ഥിയെയാണ് സീനിയർ വിദ്യാർത്ഥികൾ മർദ്ദിച്ചതായി പറയുന്നത്. ബുധനാഴ്ച വൈകീട്ടോടെയാണ് മർദ്ദനമേറ്റത്. ഉച്ചസമയത്ത് സീനിയർ വിദ്യാർത്ഥികൾ യൂണിഫോമിന്റെ ബട്ടൺ ഇടാൻ ആവശ്യപ്പെട്ടതായും അർഷാദ് പറയുന്നു. ആ പ്രശ്നം അപ്പോൾ തന്നെ അദ്ധ്യാപകർ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു. എന്നാൽ കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങവേ മുപ്പതോളം വരുന്ന സീരിയൽ വിദ്യാർത്ഥികളെത്തി സ്‌കൂളിന്റെ ഗേറ്റ് അടച്ച് തന്നെ മർദ്ദിക്കുകയായിരുന്നുവെന്ന് അർഷാദ് പറയുന്നു. നടപടി ആവശ്യപ്പെട്ട് എടവണ്ണ പൊലീസിൽ കുട്ടിയുടെ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. എടവണ്ണ പൊലീസ് ആശുപത്രിയിലെത്തി വിദ്യാർത്ഥിയുടെ മൊഴിയെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.