പെരിന്തൽമണ്ണ: ലോക ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് കിംസ് അൽഷിഫ ഹോസ്പിറ്റലിന്റെയും അൽഷിഫ കോളേജ് ഒഫ് നഴ്സിംഗിന്റെയും മലപ്പുറം ചെസ്റ്റ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. കിംസ് അൽഷിഫ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ കെ.സി. പ്രിയൻ ഉദ്ഘാടനം ചെയ്തു. കിംസ് അൽഷിഫ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് യഹിയ അദ്ധ്യക്ഷനായിരുന്നു. കിംസ് അൽഷിഫ ഹോസ്പിറ്റൽ പൾമനോളജി വിഭാഗം മേധാവി ഡോ. മുഹമ്മദ് ഇസുദ്ധീൻ ഇർഷാദ്, പൾമനോളജിസ്റ്റ് ഡോ. അസറുൾ ഹക്ക് എന്നിവർ ക്ഷയരോഗദിന സന്ദേശം നൽകി. ക്ഷരോഗ ദിനത്തിന്റെ ഭാഗമായി ഇന്റർ കോളേജ് പോസ്റ്റർ മേക്കിംഗ് മത്സരവും പ്രദർശനവും സംഘടിപ്പിച്ചു. പ്രദർശനത്തിൽ പതിനാറോളം കോളജുകൾ പങ്കെടുത്തു. അൽഷിഫ കോളേജ് ഓഫ് നേഴ്സിങ് പ്രിൻസിപ്പൽ പ്രൊഫ. ജോസഫൈൻ ജാക്യുലിൻ മേരി ആശംസകളർപ്പിച്ച ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫ. ജൻസൻ മാത്യു നന്ദി പറഞ്ഞു. മത്സരത്തിൽ സിതാര യാസ്മിൻ, ഷംന ഷെറിൻ, സിയാ എ റഷീദ്, സഫാ നസ്മി, ഫാത്തിമ ഫാസ എന്നിവർ വിജയികളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |