മേലാറ്റൂർ: കുടുംബശ്രീ അംഗങ്ങൾക്കായ് മേലാറ്റൂർ റൂറൽ കോ ഓപറേറ്റീവ് സൊസൈറ്റി വാഹനവായ്പ വിതരണ പദ്ധതിക്കു തുടക്കം കുറിച്ചു. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് താഴേ തട്ടിലുള്ള സ്ത്രീകളെ ഉയർത്തി കൊണ്ടുവരുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് വാഹനവായ്പ വിതരണ പദ്ധതിക്ക് ബാങ്ക് തുടക്കം കുറിച്ചത്. വായ്പയുടെ വിതരണോദ്ഘാടനം സംഘം പ്രസിഡന്റ് മാത്യു സെബാസ്റ്റ്യൻ നിർവഹിച്ചു. സംഘം വൈസ് പ്രസിഡന്റ് സുഗുണ പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർമാരായ പി. രാമചന്ദ്രൻ, കെ.കെ സിദ്ദിഖ്, വി.കെ റൗഫ്, മേലാറ്റൂർ സി.ഡി.എസ് ചെയർപേഴ്സൺ ശ്രീലേഖ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഉദയവർമ്മൻ സ്വാഗതവും വി.ഇ. ശശിധരൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |