തിരൂരങ്ങാടി: സാമൂഹിക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പത്മശ്രീ പുരസ്കാരം സാക്ഷരതാ പ്രവർത്തക കെ.വി. റാബിയയ്ക്ക് ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ കൈമാറി. മാർച്ച് 21ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പത്മശ്രീ പുരസ്കാരങ്ങൾ സമ്മാനിച്ചപ്പോൾ ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ കെ.വി റാബിയയ്ക്ക് പങ്കെടുക്കാനും പുരസ്കാരം സ്വീകരിക്കാനുമായിരുന്നില്ല. അതിനാൽ കേന്ദ്ര സർക്കാർ നിർദേശ പ്രകാരം ഇന്നലെ ജില്ലാ കളക്ടർ തിരൂരങ്ങാടി വെള്ളിനക്കാട്ടെ വീട്ടിലെത്തി പുരസ്കാരം കൈമാറുകയായിരുന്നു. പത്മശ്രീ പുരസ്കാരം, പത്മശ്രീ മിനിയേച്വർ മെഡൽ, പ്രശംസപത്രം എന്നിവ റാബിയ കളക്ടറിൽ നിന്ന് ഏറ്റുവാങ്ങി. പത്മശ്രീ പുരസ്കാര സമർപ്പണം ഡൽഹിയിൽ നടന്നതിനാൽ തിരൂരങ്ങാടിയിൽ ഔദ്യോഗിക ചടങ്ങുകളുണ്ടായിരുന്നില്ല. തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖ് ഉൾപ്പെടെയുള്ളവർ കളക്ടർക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |