തേഞ്ഞിപ്പലം: തേഞ്ഞിപ്പാലം ഹൈവേയിൽ വച്ച് 11 ലക്ഷത്തോളം രൂപയുടെ കുഴൽപ്പണം കവർച്ച ചെയ്ത സംഭവത്തിൽ മൂന്ന് പേർ കൂടി പിടിയിലായി. തൃശൂർ പാഴൂക്കര സ്വദേശി കോക്കാട്ടി വീട്ടിൽ ജോബി (33), തൃശൂർ കൊരട്ടി സ്വദേശി കാവുങ്ങൽ പുത്തൻ പുരക്കൽ അജിത്ത് കുമാർ (26), ആലപ്പുഴ കുട്ടനാട് സ്വദേശി കളത്തിൽ കണ്ണൻ (30) എന്നിവരേയാണ് പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നും പിടികൂടിയത്. രണ്ടു ദിവസം മുൻപ് എറണാംകുളം അങ്കമാലി സ്വദേശി മിഥുൻ ഡിക്സനേയും പിടികൂടിയിരുന്നു.
2021 നവംബർ 30ന് രാവിലെ പണവുമായി ബൈക്കിൽ പോവുകയായിരുന്ന യുവാവിനെ രണ്ട് കാറുകളിലായി എത്തിയ സംഘം തടഞ്ഞു നിറുത്തി കവർച്ച ചെയ്യുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ സംഘത്തലവനും സംഘവും സംസ്ഥാനത്തിനകത്തും പുറത്തും ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം ആറ് ആയി. സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചതായും ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |