SignIn
Kerala Kaumudi Online
Thursday, 19 September 2024 1.45 AM IST

മയക്കുമരുന്ന് ഉപയോഗം: പരിശോധനയിൽ അ‌ഞ്ചുപേർ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
arrest

പരപ്പനങ്ങാടി: റെയിൽവേ ട്രാക്കുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ ഉപയോഗം വർദ്ധിക്കുന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി പൊലീസ് നടത്തിയ പരിശോധനയിൽ അഞ്ചുപേർ അറസ്റ്റിലായി. രാത്രികാലങ്ങളിൽ ട്രാക്കുകൾ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗം നടക്കുന്നതായും പരിസരവാസികൾക്ക് ശല്യം ഉണ്ടാവുന്നതായും റെസിഡൻസ് അസോസിയേഷനുകളും മറ്റും പൊലീസിൽ പരാതി നൽകിയിരുന്നു.

പള്ളിച്ചന്റെ പുരക്കൽ മിസ്ബാഹ് (22)​, നവാഫ് (22)​, മുഹമ്മദ് ഫായിസ് (21)​, ബബൂൽ അരിയാൻ (18)​,​ ഫൈജാസ് (26)​ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ബബൂൽ അരിയാൻ കൂട്ടു മൂച്ചി പെട്രോൾ പമ്പിൽ മയക്കുമരുന്നു ലഹരിയിൽ അടിപിടിയുണ്ടാക്കിയ കേസിലെ പ്രതിയാണ്. പരപ്പനങ്ങാടി സി.ഐ ഹണി കെ.ദാസ്, എസ്.ഐ രാധാകൃഷ്ണൻ, പൊലീസുകാരായ ജിതിൻ, പ്രശാന്ത്, ഡാൻസാഫ് ടീമംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

ദിവസങ്ങൾക്ക് മുൻപ് വള്ളിക്കുന്ന് നവജീവൻ സ്‌കൂളിന് സമീപത്തായി ട്രാക്കിൽ കഞ്ചാവ് ഉപയോഗിച്ച ശേഷം ഉണ്ടായ അടിപിടിയിൽ അത്താണിക്കൽ സ്വദേശിയായ ഷൗക്കത്തലിയെ പൊലീസ് റിമാന്റ് ചെയ്തിരുന്നു.

മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊലീസിനെ അറിയിക്കുന്നതിന് ഫോൺ: 9497 94 7225, 8594043757, 8089731400, 9656262199,​ 9446636970,​ 8113924234.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.