മലപ്പുറം: മാംസ വിഭവങ്ങൾ സുരക്ഷിതമാക്കി നൽകുന്നതിനെക്കുറിച്ച് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോട്ടൽ, ബേക്കറി ഉടമകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ എന്നിവർക്ക് നാളെ ഏകദിന ശിൽപ്പശാല സംഘടിപ്പിക്കും. മലപ്പുറം മഹേന്ദ്രപുരി ഹോട്ടലിൽ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ ശിൽപശാല ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യ സുരക്ഷാ നിയമങ്ങൾ, ആരോഗ്യ സുരക്ഷ, മാംസ സംസ്കരണം, സംഭരണം, പാചകം ചെയ്യുമ്പോൾ ഉണ്ടാവുന്ന അബദ്ധങ്ങളും അപകടങ്ങളും തുടങ്ങി സുരക്ഷിത ഭക്ഷണവുമായി ബന്ധപ്പെട്ട വിഷങ്ങളിൽ വിദഗ്ദർ ക്ലാസ്സെടുക്കും. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യം പരസ്പരം ബന്ധപ്പെട്ടരിക്കുന്നവെന്ന ഏകാരോഗ്യ കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഈ സെമിനാറെന്ന് വാർത്താസമ്മേളനത്തിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ. കെ.എൻ നൗഷാദലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.ഹാറൂൺ റഷീദ്, ഡോ. പി.യു. അബദുൾ അസീസ്, ഡോ.ബി. സുരേഷ്, ഡോ. ടി.പി.റമീസ് എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |