കുറ്റിപ്പുറം: കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സിദ്ധിക്കിന്ഫെ അദ്ധ്യക്ഷതയിൽ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു മാറ്റാനും മണ്ണിടിച്ചിൽ സാധ്യത ഉള്ള സ്ഥലങ്ങളിൽ താമസം ഒഴിവാക്കുക, ജാഗ്രതാ നിർദ്ദേശങ്ങൾ അറിയിച്ചുള്ള അനൗൺസ്മെന്റും നോട്ടീസും വിതരണം ചെയ്യുക, പെട്ടന്നുള്ള അടിയന്തര ഘട്ടങ്ങളിൽ ഇടപെടാൻ സന്നദ്ധ പ്രവർത്തനകാരുടെ സഹായം തേടിയും പ്രവർത്തനം ഏകോപ്പിച്ചു. കുറ്റിപ്പുറം വില്ലേജ് ഓഫീസർ ഉണ്ണിക്കൃഷ്ണൻ, നടുവട്ടം വില്ലേജ് ഓഫീസർ ദേവി, ഹെൽത്ത് ഇൻസ്പെക്ടർ മൊയ്തീൻ കുട്ടി, പഞ്ചായത്ത് സെക്രട്ടറി സുരേഷ്, സബ് ഇൻസ്പെക്ടർ വിനോദ്, മെമ്പർമാരായ സയ്യിദ് അലി സക്കാഫ് തങ്ങൾ, അബൂബക്കർ, സരിത എന്നിവർ യോഗത്തിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |