കോട്ടക്കൽ: 27, 28, 29 തിയതികളിലായി കോഴിക്കോട് നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എമർജൻസി മെഡിസിൻ കോൺക്ലേവ് ആയ എമർജൻസ് 2022ന്റെ ഭാഗമായി കോട്ടക്കൽ ആസ്റ്റർ മിംസിൽ പ്രാക്ടിക്കൽ ഇ.സി.ജി റീഡിംഗ് ശിൽപശാല 'റിഥം' സംഘടിപ്പിച്ചു. ഇ.സി.ജി അടിസ്ഥാനപ്പെടുത്തി അടിയന്തര ചികിത്സാ മേഖലകളിൽ സ്വീകരിക്കേണ്ട പ്രാഥമികമായ ചികിത്സാ രീതികളുടെ നൂതനമായ കാഴ്ചപ്പാടുകളെ വിശദമായി അവലോകനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള ആശുപത്രികളിൽ നിന്നായി നിരവധി ഡോക്ടർമാർ പങ്കെടുത്തു. ആസ്റ്റർ മിംസ് കോട്ടക്കലിലെ എമർജൻസി മെഡിസിൻ മേധാവി ഡോ. ഷാഫിയും ഡോ. ജീതുവും നേതൃത്വം നൽകി.
ആസ്റ്റർ മിംസ് കോഴിക്കോട്, കോട്ടക്കൽ, കണ്ണൂർ, ആസ്റ്റർ മദർ ആരീക്കോട്, ആസ്റ്റർ മെഡ്സിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |