തിരൂരങ്ങാടി: തിരൂരങ്ങാടി ഒ.യു.പി സ്കൂളിൽ ജനകീയ കൂട്ടായ്മയിൽ പ്രവേശനോത്സവം ആവേശകരമായി. പൂക്കളും കടലാസ് നിർമ്മിത ബൊക്കെയും ബലൂണുകളും മധുര പലഹാരങ്ങളും നൽകിയാണ് കുട്ടികളെ അദ്ധ്യാപകരും പി.ടി.എ കമ്മിറ്റിയും ചേർന്ന് സ്വീകരിച്ചത്. ഡിവിഷൻ കൗൺസിലർ സി.പി ഹബീബ ബഷീർ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ അഷ്റഫ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ കൗൺസിലർമാരായ ഷമീർ വലിയാട്ട്, ആബിദ റബീഹത്ത്, കെ.സി. ഫാറൂഖ്, മുസ്തഫ ചെറുമുക്ക്, കെ. അബ്ദുറഹ്മാൻ, ഇ.വി ജാസിദ്, കെ. മൊയ്തീൻ കുട്ടി, എ.അബു, വി.കെ.സിദ്ധീഖ്, കെ.ടി ഹനീഫ, പി.കെ ജമീല എന്നിവർ പ്രസംഗിച്ചു. തിരൂരങ്ങാടി ടാറ്റാസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റേയും കെ.സി റോഡ് കൂട്ടായ്മയുടെയും നേതൃത്വത്തിൽ സ്കൂൾ കിറ്റ് വിതരണവും നടന്നു. തുടർന്ന് പായസ വിതരണവും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |