SignIn
Kerala Kaumudi Online
Thursday, 19 September 2024 1.26 AM IST

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെത് മികച്ച പ്രകടനം: മന്ത്രി വി.അബ്ദുറഹിമാൻ

Increase Font Size Decrease Font Size Print Page
education

പൊന്നാനി: പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനമാണ് സംസ്ഥാനം കാഴ്ചവെക്കുന്നതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ജില്ലാതല പ്രവേശനോത്സവം പൊന്നാനി തൃക്കാവ് സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ മേഖലയിലെ ഭരണനിർവഹണത്തിലും വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയിലും കേരളം ഒന്നാമതാണെന്നും മന്ത്രി പറഞ്ഞു. പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. പാഠപുസ്തക വിതരണോദ്ഘാടനവും അക്കാഡമിക മികവ് പ്രദർശനോദ്ഘാടനവും പൊന്നാനി നഗരസഭാദ്ധ്യക്ഷൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. യൂണിഫോം വിതരണം, വിമുക്തി വെൽകം കാർഡ് വിതരണം, സേഫ് ആൻഡ് അൺസേഫ് കാർഡ് വിതരണം എന്നിവ ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്സൺ നസീബ അസീസ് നിർവഹിച്ചു. ഡി.ഡി.ഇ മലപ്പുറം ഇൻ ചാർജ് കെ.പി രമേശ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സമഗ്ര ശിക്ഷ കേരള ഡി.പി.സി ടി. രത്നാകരൻ, പൊന്നാനി എ.ഇ.ഒ ടി.എസ് ഷോജ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഗീതാഞ്ജലി, പൊന്നാനി ബി.പി.സി ഡോ. ഹരിയാനന്ദകുമാർ, സ്‌കൂൾ പ്രധാന അദ്ധ്യാപിക കെ.വി ബദറുന്നിസ, വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

പ്രദർശനവും കലാപരിപാടികളും

പൂർണമായും ഹരിത ചട്ടങ്ങളും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചായിരുന്നു പ്രവേശനോത്സവം സംഘടിപ്പിച്ചത്. പൊന്നാനി തൃക്കാവ് ഹയർസെക്കൻഡറി സ്‌കൂളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഇത്തവണ 182 കുട്ടികൾ പ്രവേശനം നേടിയതായി പ്രധാനാദ്ധ്യാപിക കെ.വി ബദറുന്നിസ പറഞ്ഞു. പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയിരുന്ന പൊതു വിദ്യാഭ്യാസ മികവ് പ്രദർശനം, എസ്.എസ്.കെ മികവ് പ്രദർശനം, സ്‌കൂൾ മികവ് പ്രദർശനം, ടാലെന്റ് ലാബ് പ്രദർശനം, ഐ.ടി കോർണർ, ചിത്ര രചനാ പ്രദർശനം, മൺപാത്ര നിർമാണം, സെൽഫ് ഡിഫെൻസ് പ്രദർശനം, പൊന്നാനിയിലെ അപ്പങ്ങൾ പരിചയപ്പെടുത്തുന്ന 'അപ്പങ്ങളെമ്പാടും' പ്രദർശനം എന്നിവയും ജനശ്രദ്ധ പിടിച്ചു പറ്റി. പ്രവേശന ഗാനാലാപത്തോടെ ആരംഭിച്ച പരിപാടിയിൽ വെൽകം ഡാൻസ്, ഒപ്പന, സംഘ നൃത്തം, ഖവാലി എന്നിവയും അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.