SignIn
Kerala Kaumudi Online
Thursday, 19 September 2024 11.04 AM IST

ലൈഫ് ഭവന പദ്ധതി: കരട് പട്ടികയിൽ 46,910 കുടുംബങ്ങൾ

Increase Font Size Decrease Font Size Print Page
home

പുറത്ത് 35,558 കുടുംബങ്ങൾ

മലപ്പുറം: ലൈഫ് ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്തൃ പട്ടികയുടെ ആദ്യ കരട് പട്ടികയിൽ ജില്ലയിൽ ഉൾപ്പെട്ടത് 46,910 കുടുംബങ്ങൾ. ഭൂമിയുള്ള ഭവന രഹിതർ വിഭാഗത്തിൽ 32,154 കുടുംബങ്ങളും ഭൂരഹിത ഭവനരഹിതർ വിഭാഗത്തിൽ 14,756 കുടുംബങ്ങളുമാണിത്. ഭൂമിയുള്ള ഭവന രഹിതർ വിഭാഗത്തിൽ 61,408 അപേക്ഷകളും ഭൂരഹിത ഭവനരഹിതർ വിഭാഗത്തിൽ 21,060 അപേക്ഷകളുമാണ് ലഭിച്ചിരുന്നത്. ആകെ 82,468 അപേക്ഷകൾ. ഓൺലൈനായി ലഭിച്ച പുതിയ അപേക്ഷകളുടെ ഫീൽഡുതല പരിശോധനയും പുനഃപരിശോധനയും പൂർത്തിയാക്കിയാണ് കരട് പട്ടിക പ്രസിദ്ധീകരിച്ചത്. പട്ടികയിന്മേലുള്ള അക്ഷേപങ്ങളും പരാതികളും പരിശോധിച്ച് പരിഹരിച്ചാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.

ഭൂമിയുള്ള ഭവന രഹിതരുടെ അർഹരുടെയും അനർഹരുടെയും പട്ടികയും ഭൂരഹിത ഭവനരഹിതരുടെ അർഹരുടെയും അനർഹരുടെയും പട്ടികയും ഗ്രാമപഞ്ചായത്ത് / നഗരസഭാ തലങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യഘട്ട അപ്പീൽ സമർപ്പിക്കാൻ ജൂൺ 17 വരെ അവസരമുണ്ട്. ആദ്യഘട്ടത്തിൽ പഞ്ചായത്തുകളിലെ കരട് പട്ടികയിലെ ആക്ഷേപങ്ങൾ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്കും നഗരസഭയിലെ ആക്ഷേപങ്ങൾ നഗരസഭാ സെക്രട്ടറിമാർക്കുമാണ് സമർപ്പിക്കേണ്ടത്. പുതിയ അപേക്ഷ സ്വീകരിക്കില്ല. ആക്ഷേപവും അപ്പീലുകളും സമർപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ ഓഫീസുകളിൽ ഹെൽപ് ഡെസ്‌ക് ഒരുക്കിയിട്ടുണ്ട്. അക്ഷയ സെന്റർ മുഖേനയും അപ്പീൽ നൽകാം. പൊതുജനങ്ങൾക്ക് ആക്ഷേപം അറിയിക്കാനും അനുവാദമുണ്ട്.

ആഗസ്റ്റിൽ അന്തിമ പട്ടിക
ആദ്യഘട്ട അപ്പീലിന് ശേഷമുള്ള കരട് പട്ടിക ജൂലായ് ഒന്നിന് പ്രസിദ്ധീകരിക്കും. ഈ പട്ടികയിൽ ആക്ഷേപമോ പരാതിയോ ഉണ്ടെങ്കിൽ രണ്ടാംഘട്ട അപ്പീൽ സമർപ്പിക്കാം. രണ്ടാംഘട്ട അപ്പീൽ പരിഗണിക്കുന്നത് ജില്ലാ കളക്ടർ അദ്ധ്യക്ഷനും ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കൺവീനറുമായ കമ്മിറ്റിയാണ്. ഓൺലൈനായി അപ്പീൽ സമർപ്പിക്കണം. രണ്ട് അപ്പീലുകളും പരിഗണിക്കപ്പെട്ട ശേഷമുള്ള കരട് പട്ടിക ഗ്രാമസഭകളിലും വാർഡ് സഭകളിലും അംഗീകാരത്തിന് വിധേയമാക്കും. ആഗസ്റ്റ് 10നുള്ളിൽ ഈ പട്ടിക പരിഗണിച്ച് ഭരണ സമിതികൾ അംഗീകാരം നൽകും. ആഗസ്റ്റ് 16ന് അന്തിമ ഗുണഭോക്തൃ പട്ടിക വെബ്‌സൈറ്റിലും തദ്ദേശ സ്ഥാപനത്തിലും പ്രസിദ്ധീകരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.