പെരിന്തൽമണ്ണ: ബ്ലഡ് ഡോണേഴ്സ് കേരള പെരിന്തൽമണ്ണ താലൂക്ക് കമ്മിറ്റിയുടെയും ഫുഡോർ ആപ്പിന്റെയും കാർഡിയ ഹെൽത്ത് കെയർ സൊലൂഷൻസ് മെഡിക്കൽ കോഡിംഗ് അക്കാഡമിയുടെയും കിംസ് അൽഷിഫ ബ്ലഡ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക രക്തദാനദിനാചരണത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. രക്തദാന ക്യാമ്പിൽ 48 ഓളം പേർ അവരുടെ സ്നേഹരക്തം കൈമാറി. കിംസ് അൽഷിഫ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ഹാദിയ നൗറീൻ രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. സീനിയർ ഓപറേഷൻ മാനേജർ പ്രദീപ് കുമാർ, റിലേഷൻസ് ആൻഡ് ഓപറേഷൻസ് മാനേജർ നാസർ സി.എച്ച്, ഹെൽത്ത് കെയർ പ്രൊമോഷൻ മാനേജർ അബ്ദുള്ള ഷാക്കിർ, ക്വാളിറ്റി മാനേജർ സ്വാതിലക്ഷ്മി, ബ്ലഡ് ബാങ്ക് സൂപ്പർവൈസർ വിൻസി ജോസഫ് എന്നിവർ സന്നിഹിതരായിരുന്നു. ക്യാമ്പിന് ബ്ലഡ് ഡോണേഴ്സ് കേരള കോ ഓർഡിനേറ്റേഴ്സായ ജയൻ, വാസുദേവൻ, ഗിരീഷ്, അനുരാഗ്, ഫുഡോർ ടീം കോ ഓർഡിനേറ്റേഴ്സ് ആദിൽ, ഹർഷദ്, അജ്മൽ എന്നിവർ നേതൃത്വം നൽകി. 24 മണിക്കൂറും പ്രവർത്തിക്കുന്ന കിംസ് അൽഷിഫ ബ്ലഡ് സെന്ററിന്റെ സേവനങ്ങൾക്ക് ഫോൺ: 04933299160, +91 8547326851.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |