പൊന്നാനി: വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാർത്ഥ്യമാവുന്നു. നിർമാണ ഉദ്ഘാടനം 24ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും.
കാസർകോട് എം.എസ് ബിൽഡേഴ്സിനാണ് നിർമ്മാണ ചുമതല. ഗതാഗത സൗകര്യത്തോടൊപ്പം വെളിയംകോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം, കൃഷി, ജലസേചനം എന്നിവക്ക് പുറമെ ഗുരുവായൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന പുന്നയൂർക്കുളം, പുന്നയൂർ പഞ്ചായത്തുകളിലേക്കും,ഗുരുവായൂർ ചാവക്കാട് നഗരസഭകളിലേക്കും കുടിവെള്ളത്തിനും ജലസേചനത്തിനും ഗുണകരമാവുന്നതാണ് പദ്ധതി. കനോലി കനൽ ദേശീയ ജലപാത ആയതിനാൽ 30 മീറ്റർ മുന്നിൽ കണ്ടാകും നിർമ്മാണം. നാലര മീറ്റർ വീതീയിൽ ഒറ്റവരി പാലമാണ് പണിയുക. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കും.
പദ്ധതിയും ചെലവും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |