തിരൂരങ്ങാടി: തിരൂരങ്ങാടി, എടരിക്കോട് വില്ലേജ് ഓഫീസുകളുടെ നവീകരണം അടിയന്തരമായി നടത്തണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി തഹസിൽദാർ പി.ഒ. സാദിഖുമായി മലബാർ ഡെവലപ്മെന്റ് ഫോറം (എം.ഡി.എഫ്) തിരൂരങ്ങാടി ചാപ്റ്റർ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സ്ഥലപരിമിധിയും മറ്റ് അസൗകര്യങ്ങൾ കൊണ്ടും വീർപ്പ്മുട്ടുന്ന തിരൂരങ്ങാടി വില്ലേജ് ഓഫീസ് സൗകര്യപ്രദമായ രീതിയിൽ മാറ്റി സ്ഥാപിക്കണമെന്നും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എടരിക്കോട് വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടമുണ്ടാക്കാനുള്ള സ്ഥലം കണ്ടെത്തണമെന്നും ഭാരവാഹികൾ തഹസിൽദാറോട് ആവശ്യപ്പെട്ടു. രണ്ട് വിഷയങ്ങളും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് തഹസിൽദാർ എം.ഡി.എഫ് ഭാരവാഹികൾക്ക് ഉറപ്പ് നൽകി. എം.ഡി.എഫ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഷ്റഫ് കളത്തിങ്ങൽ പാറ, തിരൂരങ്ങാടി ചാപ്റ്റർ പ്രസിഡന്റ് പനക്കൽ സിദ്ധീഖ്, ജനറൽ സെക്രട്ടറി പി.എം.എ ജലീൽ, രക്ഷാധികാരി സമദ് കാരാടൻ, സുജിനി എം തുടങ്ങിയവരാണ് നിവേദനം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |