കോട്ടയ്ക്കൽ: ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കപ്പെടുന്ന 44-ാം അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാടിന്റെ ഭാഗമായി അന്താരാഷ്ട്ര ചെസ് ദിനത്തിൽ മലപ്പുറം ജില്ലാ ചെസ് അസോസിയേഷൻ, ഐ.സി.എം.എസ് സി.എ- സി.എം.എ കോളേജുമായി ചേർന്ന് സൈമൾടേനിയസ് ചെസ് മത്സരം സംഘടിപ്പിച്ചു. കോട്ടക്കൽ നഗരസഭാ ചെയർപേഴ്സൺ ബുഷ്റ ഷബീർ, അണ്ടർ 12 അണ്ടർ 14 ജില്ലാ ചാമ്പ്യൻ നന്ദന മൂക്കോത്തുമായി കരുക്കൾ നീക്കി ഉദ്ഘാടനം ചെയ്തു. എടരിക്കോട് പഞ്ചായത്ത് കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫസലുദ്ദീൻ, ഐ.സി.എ.ഐ ചെയർമാൻ സി.എം.എ അനസ് തുടങ്ങിയവർ മുഖ്യാതിഥികളായി. ചെസ് അസോസിയേഷൻ ഒഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കെ.എൽ ഹാഫിസ് അദ്ധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ബിനീഷ് ശങ്കർ സംസാരിച്ചു.ദേശീയ ചെസ് താരവും ഏഴ് തവണ കേരള സംസ്ഥാന സീനിയർ ചെസ് ചാമ്പ്യനുമായ ഒ.ടി അനിൽകുമാർ ഒരേസമയം 20 പേരുമായി മാറ്റുരച്ച വാശിയേറിയ മത്സരമായിരുന്നു നടന്നത്. 19 എണ്ണത്തിലും വിജയിച്ച അനിൽകുമാർ ജില്ലാ ഫിഡെ റേറ്റഡ് താരം കെ.സി ദേവാനന്ദുമായി സമനിലയിലായി.
കേരള യംഗസ്റ്റ് പ്ലയർ അവാർഡ് വിന്നർ സി.കെ മുഹമ്മദ് സയാൻ, തവനൂർ ചിൽഡ്രൻസ് ഹോം അണ്ടർ 14 അണ്ടർ 16 പ്ലയേർസ്, സ്കൂൾ വിദ്യാർത്ഥികൾ, കോളേജ് വിദ്യാർത്ഥികൾ, സീനിയർ, ജൂനിയർ ചെസ് കളിക്കാർ എന്നിവർ മത്സരങ്ങളിൽ പങ്കെടുത്തു.
അസോസിയേഷൻ ഭാരവാഹികളായ സലീം പി, മുൻ സംസ്ഥാന പ്രസിഡന്റ് അബദുറഹ്മാൻ, സ്കൂൾ ഇൻ ചെസ് ജില്ലാ കൺവീനർ ടീ.വി രാമകൃഷ്ണൻ, ഐ.സി.എം.എസ് കോളേജ് ഓപറേഷൻ മാനേജർ സി.കെ മുഹമ്മദ് ഇർഷാദ്, കോളേജ് പ്രിൻസിപ്പൽ ധന്യ, കോളേജ് അദ്ധ്യാപകർ, സ്റ്റാഫ് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |