പൊന്നാനി: സി.പി.എം പൊന്നാനി ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥയ്ക്ക് തുടക്കമായി. ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി സക്കറിയ ക്യാപ്ടനും ജില്ലാ കമ്മിറ്റിയംഗം അഡ്വ. ഇ. സിന്ധു വൈസ് ക്യാപ്ടനും ഏരിയാ സെന്റർ അംഗം സി.പി മുഹമ്മദ് കുഞ്ഞി മാനേജറുമായ ജാഥ പുത്തൻപള്ളിയിൽ നിന്നാണ് തുടങ്ങിയത്. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ ഖലീമുദ്ധീൻ ഉദ്ഘാടനം ചെയ്തു.
വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ യോഗങ്ങളിൽ ടി.എം സിദ്ധീഖ്, സുരേഷ് കാക്കനാത്ത്, എൻ. സിറാജുദ്ദീൻ, തേജസ് കെ ജയൻ തുടങ്ങിയവർ പ്രസംഗിച്ചു. എരമംഗലം, പുതിയിരുത്തി, വെളിയങ്കോട് എന്നിവടങ്ങളിലാണ് ആദ്യ ദിന സ്വീകരണങ്ങൾ നടന്നത്. ബുധനാഴ്ച മാറഞ്ചേരി, കാഞ്ഞിരമുക്ക്, പുഴമ്പ്രം, ചമ്രവട്ടം ജംഗ്ഷൻ എന്നിവിടങ്ങളിലും വ്യാഴാഴ്ച ചന്തപ്പടി, കൊല്ലൻ പടി, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണ പൊതുയോഗങ്ങൾക്കു ശേഷം പുതുപൊന്നാനിയിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |