നിലമ്പൂർ: നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ വിൽപ്പന നടത്തുന്നവരെ കണ്ടെത്തുന്നതിന് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പ്ലാസ്റ്റിക്ക്, നോൺ വൂവൺ കാരിബാഗുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, പേപ്പർ പ്ലാസ്റ്റിക് കപ്പുകൾ, പ്ലാസ്റ്റിക് സ്ട്രോ എന്നിവ പിടിച്ചെടുത്തു.
ഇത്തരം ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിക്കുന്നവർക്കെതിരെ നിയമാനുസൃത നിയമനടപടികൾ സ്വീകരിക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
പരിശോധനയ്ക്ക് നഗരസഭാ ഹെൽത്ത് ഇന്‍സ്പെക്ടർ എം.ഷമീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ.ശ്യാംകുമാർ, കെ. പി.ഡിന്റോ എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |