പെരിന്തൽമണ്ണ: മങ്കട സി.എച്ച്.സിയിൽ രണ്ട് വർഷമായി ഒഴിഞ്ഞു കിടക്കുന്ന മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള തസ്തികകളിൽ ഉടൻ നിയമനം നടത്തണമെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ദിനേന അയിരത്തിൽപരം ഒ.പി യും കിടത്തി ചികിത്സയുമുള്ള ആശുപത്രിയാണ് മങ്കട സി.എച്ച്. സി.യോഗത്തിൽ അഡ്വ. ടി. കുഞ്ഞാലി, വി.പി. കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുൾ കരീം, പഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.കെ. ഹുസൈൻ, സഈദ എന്നിവർ പങ്കെടുത്തു.
സുഹ്റാബി കാവുങ്ങൽ, അഡ്വ. അസ്കർ അലി, ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി ഹാരിസ്, വാർഡ് മെമ്പർമാരായ അബ്ബാസ് വാതുക്കാട്ടിൽ, ശിഹാബ് പൂഴിത്തറ, മൂസക്കുട്ടി എന്നിവർ പങ്കെടുത്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |