പൊന്നാനി: വേനൽ കാലത്തെ കുടിവെള്ള ദൗർലഭ്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളുമായി എം.എസ്.എസ് യൂത്ത് വിംഗ് രംഗത്ത്. വേനൽകാലത്ത് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന പ്രദേശങ്ങളിലെ പൊതുകിണറുകളെല്ലാം ശുചീകരിച്ച് ശുദ്ധജലമെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് എം.എസ്.എസ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നത്. ഇതിനുപുറമെ കുടിവെളള പ്രശ്നം രൂക്ഷമായ പ്രദേശത്ത് കിണർ നിർമ്മിച്ച് നൽകുന്നതും കാമ്പയിനിന്റെ ഭാഗമായി നടക്കും. സെപ്തംബർ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിലാണ് പൊതുകിണർ സംരക്ഷണ യജ്ഞം നടക്കുക. അഞ്ച് വർഷം മുമ്പും എം.എസ്.എസ് ഇത്തരം പ്രവർത്തനം ഏറ്റെടുത്തിരുന്നു. എട്ടുകിണറുകളാണ് കാമ്പയിനിന്റെ ഭാഗമായി ശുചീകരിച്ചത്. എം.എസ്.എസ് യൂട്ടിലിറ്റി ഫണ്ട് ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് യൂത്ത് വിംഗ് പ്രസിഡന്റ് എം.പി നിസാർ പറഞ്ഞു. പൊതു വിദ്യാലയങ്ങളിലെ കിണറുകളും ശുചീകരിക്കും. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ ഗുണപ്രദമാകുന്ന പ്രവർത്തനമാണിതെന്ന് കടവനാട് ഫിഷറീസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ഹനീഫ പറഞ്ഞു.നേരത്തെ ശുചീകരിച്ച കിണറുകൾ നിരവധി കുടുംബങ്ങളാണ് കുടിവെള്ളത്തിനുൾപ്പെടെ ആശ്രയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |