വളാഞ്ചേരി: ഗാന്ധിജിയുടെ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുള്ള വർത്തമാനകാലത്ത് വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ രാജ്യം ഒന്നിക്കണമെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി പറഞ്ഞു. മഹാത്മ സമാധാനത്തിന്റെ രാഷട്രീയം എന്ന ശീർഷകത്തിൽ വളാഞ്ചേരി മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന്റെ മുന്നോടിയായി ദേശീയപാത മുക്കില പീടികയിൽ നിന്നു തുടങ്ങിയ ബഹുജന റാലി നഗരം ചുറ്റി ബസ് സ്റ്റാന്റിൽ സമാപിച്ചു. നൂറുകണക്കിനു പ്രവർത്തകർ റാലിയിൽ അണി ചേർത്തു. നിയോജക മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി ഫ്ളാഗ് ഓഫ് ചെയ്തു. ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ടി.കെ.ആബിദലി അധ്യക്ഷനായിരുന്നു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ എം ഗഫൂർ, സലാം വളാഞ്ചേരി, അഷ്രഫ് അമ്പലത്തിങ്ങൽ ,മുഹമ്മദലി നീറ്റുകാട്ടിൽ, മൂർക്കത്ത് മുസ്തഫ, സി.ദാവൂദ് മാസ്റ്റർ, കെ.മുസ്തഫ മാസ്റ്റർ, പി.പി.ഷാഫി പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |