മലപ്പുറം: ദേശീയ ആയുർവേദ ദിനമായ 23ന് ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, ആയുഷ് ഗ്രാമം നിലമ്പൂർ ബ്ലോക്ക്, എ.എം.എ.ഐ എന്നിവർ സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ആയുർവേദ പാചക മത്സരം ഫോട്ടോഗ്രാഫി മത്സരം, വ്യജ വൈദ്യത്തിനെതിരെ ട്രോൾ മത്സരം, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയും പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസുകളും ക്യാമ്പുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കും. ലഹരി ഉപയോഗത്തിനും വ്യാജ വൈദ്യത്തിനുമെതിരെ നിലമ്പൂരിൽ കൂട്ടയോട്ടവും സംഘടിപ്പിക്കും. ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കൊണ്ടോട്ടിയിൽ ടി.വി ഇബ്രാഹിം എം.എൽ.എ നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |