കൊണ്ടോട്ടി: എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുകയും ലക്ഷങ്ങൾ കബളിപ്പിച്ച് തട്ടിയെടുക്കുകയും ചെയ്ത തട്ടിപ്പുവീരനെ പ്രത്യേക അന്വേഷണ സംഘം കാസർക്കോട്ടെ ഒളിത്താവളത്തിൽ നിന്ന് പിടികൂടി. ആലപ്പുഴ കീരിക്കാട് സ്വദേശി തുരുത്തിൽ കിഴക്കേതിൽ തൗഫീഖ് (33) ആണ് പിടിയിലായത്. എയർപോർട്ടിൽ സി.ഐ.എസ്.എഫ് ക്യാപ്റ്റനാണെന്നും വ്യാജ ഐ.ഡി കാർഡ് കാണിച്ചുമാണ് ആളുകളെ കബളിപ്പിച്ചത്. 19 പേരിൽ നിന്നായി 10 ലക്ഷത്തോളം രൂപയാണ് തട്ടിയത്. തട്ടിപ്പു നടത്തുന്നതിനായി വ്യാജ വിലാസത്തിലാണ് ഇയാൾ മൂന്ന് മാസത്തോളമായി താമസിച്ചു വന്നിരുന്നത്. കാസർക്കോട് വച്ച് പിടിക്കുന്ന സമയം വക്കീലായി അടുത്ത തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എസ്.ഐ നൗഫലിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പിടികൂടി അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |