മലപ്പുറം: ലോകം മുഴുവൻ കാൽപ്പന്തിന് പിറകെ ഓടുമ്പോൾ ഖത്തർ ലോകകപ്പിനെ ഖൽബിലേറ്റുകയാണ് മലപ്പുറത്തെ പെൺകുട്ടികൾ. മലപ്പുറം രാജാജി അക്കാഡമിയിലെ കമ്പ്യൂട്ടർ, പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിലെ വിദ്യാർത്ഥികളായ ശ്രീലക്ഷ്മി പോർച്ചുഗലിന്റെയും ജിഷിതയും ഷാലിനിയും വിനീതയും ബ്രസീലിന്റെയും ഹനീന, നീതു.പി, ജിൻസി അർജന്റീനയുടെയും ഷഹ്ലയും രേഷ്മയും ഫ്രാൻസിന്റെയും പ്രിൻസിയും നിഷയും ഇംഗ്ലണ്ടിന്റെയും ജഴ്സിയണിഞ്ഞു. മെസിയും റോണാൾഡോയും നെയ്മറും എംബാപെയും ഹാരിസ് കെയിനുമായി ലോകകപ്പിനെ വരവേറ്റു. ഖത്തറോളം ആവേശം പരിപാടി അറോറ വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |