പെരിന്തൽമണ്ണ: ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് 'സ്പന്ദനം' പട്ടിക്കാട് ഗവ. എച്ച്.എസ്.എസിൽ ആരംഭിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ അസീസ് പട്ടിക്കാട് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത സോപാന സംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദൻ മുഖ്യാതിഥിയായി. മുഹമ്മദ് നയീം, എൻ.കെ. ബഷീർ, പി.എം.എ. ഗഫൂർ, എ. മുബഷിർ, വി.ജ്യോതിഷ്, വേലു, പി.നൈലോഫർ , പ്രിൻസിപ്പൽ രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ പി.റസ്മ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |