കൊണ്ടോട്ടി:വ്യവസായവത്കരണവും നഗരവത്കരണവും ഗള്‍ഫ് കുടിയേറ്റവും മലയാളികളുടെ ഭക്ഷണ രീതിയില്‍ മാറ്റങ്ങള്‍ വരുത്തിയെന്നും കുടിവെള്ളത്തിന്റെ മോശം ലഭ്യതയും വൃത്തിഹീനമായ അടുക്കളകളും കാന്‍സര്‍ പോലുള്ള മാരകമായ രോഗങ്ങള്‍ക്ക് കാരണമാവുന്നതായും കൊണ്ടോട്ടി മേഖലാ ഫുഡ് സേഫ്റ്റി ഓഫീസര്‍ എല്‍.ആന്‍സി പറഞ്ഞു. നാഷണല്‍ ടൂറിസം ഡേയുടെ ഭാഗമായി കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളേജില്‍ നടന്ന ' ഭക്ഷ്യ സുരക്ഷയും ശുചിത്വവും' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍. ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇളങ്കയില്‍ മുംതാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി അബ്ദുൾ ലത്തീഫ് കാമ്പുറവന്‍ അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |