അലനല്ലൂർ: ജി.വി.എച്ച്.എസ് സ്‌കൂൾ ഹയർസെക്കൻഡറി വിഭാഗം എൻ.എസ്.എസ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പഞ്ചായത്ത് അംഗം മുള്ളത്ത് ലത ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.എം.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശരണ്യ, ഫർഹ ഉമർ, അൻജുഷ, പ്രിൻസിപ്പൽ ഇൻ ചാർജ് മഞ്ജുഷ മുരളി, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഉഷ, പ്രധാന അദ്ധ്യാപകൻ കെ.ഷൗക്കത്തലി, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് പാക്കത്ത്, ദിവ്യ ചാക്കോ, അരവിന്ദൻ, സന്തോഷ്, പ്രോഗ്രാം ഓഫീസർ എം.ഗായത്രി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |