കഞ്ചാവ് പിടികൂടി
Thursday 21 May 2026 12:23 AM IST
ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ സ്റ്റേഷനിലെത്തിയ മംഗലാപുരംകോയമ്പത്തൂർ എക്സ്പ്രസ്സിൽ നിന്ന് 14 കിലോ കഞ്ചാവാണ് പിടികൂടിയത്. ട്രോളിബാഗിൽ ഏഴ് പാക്കറ്റുകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഷൊർണൂർ റെയിൽവേ എസ്.ഐ.അനിൽ മാത്യൂ, ആർ.പി.എഫ്.എസ്.ഐ.ബാലസുബ്രഹ്മണ്യത്തിന്റെയും നേതൃത്വത്തിൽ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പൊലീസിനെ കണ്ടതോടെ ഉടമകൾ സ്ഥലം വിട്ടതാകുമെന്നാണ് കരുതുന്നത്.