രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം
Friday 22 May 2026 1:00 AM IST
ചിറ്റൂർ: ഇന്ത്യയുടെ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പെരുവെമ്പ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് അനുസ്മരണം നടത്തി. മണ്ഡലം പ്രസിഡന്റ് പി.സുരേഷ് ബാബു നേതൃത്വം നൽകി. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ ചന്ദ്രൻ കറുകമണി, ജയദാസ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജീഷ് കുന്നേക്കാട്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സി.എസ്.പ്രവീൺ, ബാങ്ക് ഡയറക്ടർ ബിന്ദു പ്രേംകുമാർ, സി.പി.പ്രേം കുമാർ, പി.ആറുമുഖൻ, വിശ്വനാഥൻ, മുരളി, ശിവദാസൻ, സതീഷ്, വിശ്വനാഥൻ, ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു.