SignIn
Kerala Kaumudi Online
Thursday, 19 September 2024 3.58 PM IST

തൂതയിലും വിരിഞ്ഞു സഹസ്രദള കമലം

Increase Font Size Decrease Font Size Print Page
flower
തൂതയിൽ അപ്പുണ്ണിയുടെ വീട്ടിൽ വിരിഞ്ഞ സഹസ്രദള കമലം

ചെർപ്പുളശ്ശേരി: വീട്ടിൽ വിരിഞ്ഞ ആയിരം ഇതളുകളുള്ള സഹസ്രദളകമലം കൗതുകമാകുന്നു. തൂത കുണ്ടുംപുറത്ത് മണ്ണിങ്ങൽ അപ്പുണ്ണിയുടെ വീട്ടിലാണ് സഹസ്രദളം വിരിഞ്ഞു നിൽക്കുന്നത്. പുരാണങ്ങളിലും ഐതിഹ്യങ്ങളിലുമെല്ലാം പരാമർശിക്കപ്പെടുന്ന പുഷ്പം കൂടിയാണ് അപൂർവമായി പൂവിടുന്ന സഹസ്ര ദള കമലം.
നാലു തരം സഹസ്രദള പത്മങ്ങളിൽ ഏറ്റവും കൂടുതൽ ഇതളുകളുള്ള അൾട്ടിമേറ്റ് തൗസന്റ് പെറ്റൽ എന്ന ഇനത്തിൽപെടുന്ന പൂവാണ് ഇവിടെ വിരിഞ്ഞത്. അപ്പുണ്ണിയുടെ മരുമകൾ സുജയാണ് രണ്ട് മാസം മുമ്പ് ആലപ്പുഴയിൽ നിന്നും കിഴങ്ങ് കൊണ്ട് വന്ന് വീട്ടിൽ ഇത് നട്ടത്.

ചെടിയുടെയും പൂവിന്റെയും പരിചരണവും പരിപാലനവും നടത്തുന്നതും സുജ തന്നെ. ഒരുപാട് കാലം കാത്തിരുന്ന് വിരിയാറുള്ള പൂ ഇത്ര പെട്ടെന്ന് വീട്ടിൽ വിരിഞ്ഞ കൗതുകത്തിലാണ് പോസ്റ്റ് ഓഫീസ് ജീവനക്കാരി കൂടിയായ സുജ. സഹസ്രദള പത്മം കൂടാതെ ഇവിടെ 30 ഓളം ഇനം ആമ്പലുകളും 35 ഓളം ഇനം താമരകളും സുജ വളർത്തുന്നുണ്ട്. ഭർത്താവ് ഡോക്ടർ അനുരഞ്ജനും സുജയുടെ ഈ പൂ വളർത്തലിൽ പൂർണ പിന്തുണയുമായി കൂടെയുണ്ട്. മറ്റു പൂക്കൾക്കിടയിൽ ഏറെ പ്രൗഡിയോടെ തല ഉയർത്തി നിൽക്കുന്ന സഹസ്രദള പത്മം എവരെയും ആകർഷിക്കുന്ന കാഴ്ചയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.