ശ്രീകൃഷ്ണപുരം: ശബരിമല ധർമ്മശാസ്താവിന്റെ പുണ്യഭൂമിയിൽ നിന്ന് ഐ.ജി പി.വിജയൻ തുടക്കം കുറിച്ച പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി വിവിധ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് ജില്ലയിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ കടമ്പൂർ സെന്റ് ഫ്രാൻസിസ് അസിസി ചർച്ചിൽ 'സ്നേഹവൃക്ഷം' പദ്ധതിക്ക് തുടക്കം കുറിച്ചു. പള്ളി അങ്കണത്തിൽ കുന്തിരിക്കത്തിന്റെ തൈനട്ട് ഫാ. സെബാസ്റ്റ്യൻ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. പള്ളിയിലെത്തിയവർക്ക് വൃക്ഷതൈ വിതരണം പുണ്യം പൂങ്കാവനം പാലക്കാട് ജില്ലാ കോ-ഓഡിനേറ്റർ എം.എസ്.ജിതേഷ് നിർവഹിച്ചു.
വരുംദിവസങ്ങളിൽ ഈ പദ്ധതി ക്ഷേത്രങ്ങളോടൊപ്പം തന്നെ പള്ളികളിലും ചർച്ചുകളിലും വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുണ്യം പൂങ്കാവനം പ്രവർത്തകരായ പ്രസാദ് കരിമ്പുഴ, യു.സി.വാസുദേവൻ, എം.പി.പ്രകാശ് ബാബു, കെ.ടി.ജയദേവൻ, കെ.രാജൻ, നാരായണൻകുട്ടി, രാജേഷ് അടയ്ക്കാപുത്തൂർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |