ആലത്തൂർ: അത്തിപ്പൊറ്റ തോലനൂർ പാത നിർമ്മാണം 20ന് പുനരാരംഭിക്കുമെന്ന് പി.പി.സുമോദ് എം.എൽ.എ പറഞ്ഞു. അത്തിപ്പൊറ്റ മുതൽ നെച്ചൂർ വരെയുള്ള നാല് കിലോമീറ്റർ പണിയാരംഭിച്ചശേഷം മുടങ്ങിക്കിടക്കുന്നതു മൂലം പ്രദേശവാസികൾ ദുരിതത്തിലാണ്. അത്തിപ്പൊറ്റ ചിറകോട് തോലനൂർ പാതയുടെ രണ്ട് കിലോമീറ്റർ ഭാഗം നന്നാക്കാൻ രണ്ടുവർഷം മുമ്പ് ദർഘാസ് നടപടി പൂർത്തിയായതാണ്. 2.61 കോടി രൂപയാണ് ഇതിന് അനുവദിച്ചത്.
ജൂലായിൽ റീടാറിംഗിന് മുന്നോടിയായെന്ന് പറഞ്ഞ് പാതയിൽ കുഴികളില്ലാത്ത ഭാഗത്ത് അവശേിച്ചിരുന്ന ടാറിംഗ് ജെ.സി.ബി ഉപയോഗിച്ച് കുത്തിപ്പൊളിച്ചിരുന്നു. വലിയ മെറ്റലുകൾ ചിതറിക്കിടക്കുകയാണ്. പാതയിൽ നിരവധി കുഴികളുണ്ട്. മഴയുള്ളപ്പോൾ വെള്ളം നിറഞ്ഞുകിടക്കുന്ന കുഴികൾ അപകടക്കെണിയാണ്. ഇതോടെ യാത്ര ദുരിതത്തിലായി. വെയിലുള്ളപ്പോൾ പാറപ്പൊടിയുണങ്ങി പറക്കുന്നതുമൂലം പാതയോരത്തെ വീടുകളിൽ താമസിക്കുന്നവർ ദുരിതത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |